സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1061 പേർക്ക് രോഗം ബാധിച്ചു. ഉറവിടമറിയാത്ത 73 കേസുകളുണ്ട്. 814 പേർക്ക് രോഗമുക്തി.

രോഗം സ്ഥിരീകരിച്ചവരില്‍ 77 പേർ വിദേശ രാജ്യങ്ങളില്‍ നിന്നും 94 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്. അഞ്ചു ജില്ലകളിൽ നൂറിലധികം പേർക്ക് രോഗബാധ. കോവിഡ് ബാധിച്ച് ഇന്ന് 5 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,608 സാംപിളുകളാണ് പരിശോധിച്ചത്.

കോവിഡ് സ്ഥിരീകരിച്ച അഞ്ചു മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം മാമ്പുറത്ത് ഇമ്പിച്ചിക്കോയ ഹാജി(68), കണ്ണൂര്‍ കൂടാളി സജിത്ത്, തിരുവനന്തപുരം ഉച്ചക്കട ഗോപകുമാരന്‍(60), എറണാകുളം ഇളമക്കര പി.ജി.ബാബു(60), ആലപ്പുഴ പൂച്ചക്കല്‍ സുധീര്‍(63) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്.

അഞ്ച് ജില്ലകളില്‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറില്‍ അധികമാണ്. തിരുവനന്തപുരം-289, കാസര്‍കോട്-168, കോഴിക്കോട്- 149, മലപ്പുറം-142, പാലക്കാട്-123 എന്നിങ്ങനെയാണിത്‌.

SHARE