സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; മരിച്ചത് വിദേശത്ത് നിന്നെത്തിയ കോഴിക്കോട് സ്വദേശിനി


കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശിയായ സുലേഖ (55) ആണ് മരിച്ചത്. ബഹ്‌റിനില്‍ നിന്ന് ഇക്കഴിഞ്ഞ 20 നാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരുടെ ഭര്‍ത്താവിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദ്രോഗിയായ ഇവര്‍ക്ക് കടുത്ത രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ഇരുവരും ആശുപത്രിയില്‍ പ്രത്യേകം ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു.

വിദേശത്ത് നിന്നും നാട്ടിലെത്തിയതിന് ശേഷം രണ്ട് ദിവസം സുലേഖയും ഭര്‍ത്താവും കോഴിക്കോടെ ഒരു ടൂറിസ്റ്റ് ഹോമില്‍ പെയ്ഡ് ക്വാറന്റീനില്‍ കഴിഞ്ഞു.പിന്നീട് 22 ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തി. ഭര്‍ത്താവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തെങ്കിലും സുലേഖയെ വീട്ടിലേക്ക് വിട്ടു. എന്നാല്‍ 25 ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് വീണ്ടും ഇവരെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ നിലഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു.

SHARE