കോവാക്‌സിന്‍ സ്വീകരിക്കാനെത്തിയ അഞ്ചില്‍ ഒരാളിന് അന്റിബോഡി, 20 ശതമാനം പേര്‍ക്ക് കോവിഡ് പ്രതിരോധം

ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച കൊറോണാവൈറസ് വാക്‌സിനായ കോവാക്‌സിന്‍ സ്വീകരിക്കാനെത്തിയ അഞ്ചില്‍ ഒരാള്‍ക്ക് ഇപ്പോള്‍ത്തന്നെ ആന്റിബോഡി ലഭിച്ചിരിക്കുന്നതായി കണ്ടെത്തി. അതായത്, ഏകദേശം 20 ശതമാനം പേര്‍ക്ക് ശരീരത്തിനുള്ളില്‍ ആന്റിബോഡി രൂപപ്പെട്ടിരിക്കുന്നു. അവര്‍ക്ക് ഇപ്പോള്‍ തന്നെ കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് കണ്ടെത്തി.

സന്നദ്ധരായി 80 ലേറെ പേര്‍ എത്തിയെങ്കിലും പല കാരണങ്ങളാല്‍ 16 പേരെ മാത്രമാണ് തിരഞ്ഞെടുത്തത്. കുറഞ്ഞതു 100 പേരില്‍ കുത്തിവയ്ക്കാനാണ് ഉദ്ദേശം. ഇതിനായി 18നും 55നും മധ്യേ പ്രായമുള്ള ഹൃദയ, വൃക്ക, കരണ്‍, ശ്വാസകോശ രോഗങ്ങളോ, അനിയന്ത്രിതമായ പ്രമേഹമോ, ഹൈപ്പര്‍ടെന്‍ഷനോ ഇല്ലാത്തവരോട് സ്വമനസാലെ എത്താനാണ് ക്ഷണിച്ചിരിക്കുന്നത്. എത്തുന്ന എല്ലാവര്‍ക്കും റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ട്. അങ്ങനെ ചെയ്തപ്പോഴാണ് 20 ശതമാനം പേര്‍ക്കും ആന്റിബോഡി രൂപപ്പെട്ടിരുന്നുവെന്ന സംഭവവികാസം ഉത്തരവാദിത്വപ്പട്ടവരുടെ ശ്രദ്ധയില്‍ പെട്ടത്. ഇവരെ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ സാധിക്കില്ല.

ആരോഗ്യമുള്ള സന്നദ്ധപ്രവര്‍ത്തകരെ മാത്രമേ റിക്രൂട്ട് ചെയ്യാന്‍ കഴിയൂ എന്നതിനാല്‍ നിരസിക്കല്‍ നിരക്ക് വളരെ ഉയര്‍ന്നതാണ്. ഏകദേശം 20 ശതമാനം സന്നദ്ധപ്രവര്‍ത്തകരില്‍ ഞങ്ങള്‍ ആന്റിബോഡികള്‍ കണ്ടെത്തി. ഇതിനര്‍ഥം അവര്‍ ഇതിനകം രോഗബാധിതരായിരുന്നു എന്നാണ്. ശേഷിക്കുന്ന ആളുകള്‍ക്ക് കരള്‍ അല്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം ഒപ്റ്റിമല്‍ ഇല്ലെന്നും ആശുപത്രിയിലെ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞു.

ആന്റിബോഡികള്‍ സൂചിപ്പിക്കുന്നത് ഒരു വ്യക്തി ഇതിനകം വൈറസ് ബാധിച്ച് സുഖം പ്രാപിച്ചു എന്നാണ്. ഇതിനാല്‍, വാക്‌സിനിലെ സ്വാധീനം പഠിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഡോക്ടര്‍ പറഞ്ഞു. മനുഷ്യ പരീക്ഷണങ്ങളില്‍ പങ്കെടുക്കാന്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് ഇതുവരെ 3,500 അപേക്ഷകളാണ് ലഭിച്ചത്. ജൂലൈ 24 ന് 30 വയസുള്ള ഒരു പുരുഷനാണ് ആദ്യമായി കോവാക്‌സിന്‍ ഡോസ് നല്‍കിയത്. ഇന്‍ട്രാമുസ്‌കുലര്‍ കുത്തിവയ്പ്പിലൂടെ അദ്ദേഹത്തിന് 0.5 മില്ലി നല്‍കി. അവര്‍ക്ക് ഇതുവരെ ഒരു അസ്വസ്ഥതയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാക്‌സിന്‍ അടുത്ത ഡോസ് നല്‍കുന്നതിനുമുന്‍പ് അടുത്ത വെള്ളിയാഴ്ച വരെ അദ്ദേഹത്തെ നിരീക്ഷിക്കുമെന്നും ഡോക്ടര്‍ പറഞ്ഞു.

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും സഹകരണത്തോടെ ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഭാരത് ബയോടെക് ആണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ നേരത്തെ ഘട്ടം 1, 2 ഹ്യൂമന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു.

SHARE