കോടതിക്ക് കോടതിയുടെ നിലപാട്, തനിക്കതറിയില്ലെന്ന് മുഖ്യമന്ത്രി

 

ഷുഹൈബ് വധക്കേസ് സിബിഐയെ ഏല്‍പ്പിച്ച ഹൈക്കോടതി തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും പ്രതികരിച്ചു. ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നു മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ നിലപാടു കൃത്യമായ ബോധ്യത്തോടെയാണ്. കോടതിക്കു കോടതിയുടേതായ നിലപാടുണ്ടാകാം. തനിക്കതറിയില്ലെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, സിബിഐയെ കാട്ടി സിപിഎമ്മിനെ വിരട്ടേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ എന്നിവര്‍ വ്യക്തമാക്കി. ഷുഹൈബ് കേസ് സിബിഐ അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കോടിയേരി പറഞ്ഞു. കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍നിന്നു പരാമര്‍ശമുണ്ടായിട്ടുണ്ട്. വിധി പഠിച്ചു മേല്‍ക്കോടതിയെ സമീപിക്കണോ എന്നു സര്‍ക്കാര്‍ പരിശോധിക്കണം. കോടിയേരി പറഞ്ഞു.

SHARE