കോടതി ഉത്തരവ് ലംഘിച്ച് ശശികല പുഷ്പ വിവാഹിതയായി

ചെന്നൈ: കോടതി ഉത്തരവ് ലംഘിച്ച് അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയും ഡോ. ബി രാമസ്വാമിയും വിവാഹിതയായി. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
രാമസ്വാമിയുടെ മുന്‍ഭാര്യ നല്‍കിയ ഹര്‍ജിയില്‍ മധുര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹത്തിന് സ്റ്റേ നല്‍കിയത്. താനുമായുള്ള നിയമപരമായി വിവാഹ മോചനം നടത്തിയിട്ടില്ലെന്നു കാട്ടി രാമസ്വാമിയുടെ ഭാര്യ സത്യപ്രിയ നല്‍കിയ ഹര്‍ജിയിലാണ് കോടതി സ്‌റ്റേ നല്‍കിയത്. ഭര്‍ത്താവിനെ തിരിച്ചു തരണമെന്നും അല്ലെങ്കില്‍ തനിക്ക് ദയാമരണത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സത്യപ്രിയ മധുര കലക്ടര്‍ക്ക് കത്തയച്ചിരുന്നു.
2014ല്‍ ആണ് സത്യപ്രിയയും ഡോ. രാമസ്വാമിയും വിവാഹതരായത്. പെണ്‍കുട്ടി ജനിക്കുന്നതു വരെ സന്തുഷ്ട കുടുംബമായിരുന്നു എന്നും അതിനു ശേഷം ഭര്‍ത്താവ് സംസാരിക്കാന്‍ പോലും തയാറായിട്ടില്ലെന്നും സത്യപ്രിയയുടെ പരാതിയില്‍ പറയുന്നു. വിവാഹ മോചന ഹര്‍ജിയില്‍ ഒപ്പുവയ്ക്കാന്‍ തന്നെയും മാതാപിതാക്കളെയും പലരെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

SHARE