കശ്മീരിലെ ഹോട്ടലില്‍ പെണ്‍കുട്ടിക്കൊപ്പം പിടിയിലായ മേജര്‍ ഗോഗോയിക്കെതിരെ കരസേന മേധാവി ബിപിന്‍ റാവത്ത് അന്വേഷണം പ്രഖ്യാപിച്ചു

ശ്രീനഗര്‍: കശ്മീരിലെ ഹോട്ടലില്‍ പെണ്‍കുട്ടിക്കൊപ്പം പിടിയിലായ മേജര്‍ ലീതുല്‍ ഗോഗോയ് എതിരെ അന്വേഷണത്തിന് കരസേന മേധാവി ബിപിന്‍ റാവത്ത് ഉത്തരവിട്ടു. അന്വേഷണത്തില്‍ മേജര്‍ ഗോഗേയ്ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും ബിപിന്‍ റാവത്ത് ഉറപ്പു നല്‍കി. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീനഗറിലെ ഗ്രാന്റ് മമത ഹോട്ടലില്‍ പെണ്‍കുട്ടിക്കൊപ്പം മേജര്‍ ഗോഗോയ് പൊലീസ് പിടിയിലായത്.

 

ഹോട്ടലില്‍ മുറിയെടുത്ത ഗോഗോയ്‌നെ കാണാന്‍ ഒരു പുരുഷനോടൊപ്പമെത്തിയ പെണ്‍കുട്ടിക്ക് ഹോട്ടല്‍ അധികൃതര്‍ പ്രവേശനാനുമതി നിഷേധിച്ചുക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തില്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് ഹോട്ടലിലെത്തിയ പൊലീസ് മേജര്‍ ഗോഗേയ് ആണെന്ന കാര്യം അറിയാതെ ഗോഗോയേയും പെണ്‍കുട്ടിയേയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പിന്നീട് മേജറിനെ തിരിച്ചറിഞ്ഞ പൊലീസ് ഡിപാര്‍ട്ട്‌മെന്റ് കാശ്മീര്‍ ഐ.ജി എസ്.പി പാനി സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടു. ബിസിനസ് യാത്ര എന്ന പേരിലാണ് മേജര്‍ ഗോഗോയ് ഹോട്ടലില്‍ റൂമെടുത്തത്.

കഴിഞ്ഞ മാര്‍ച്ചില്‍ മേജര്‍ ഗോഗോയും സമീര്‍ മല്ലയും ഒരു ദിവസം രാത്രി വൈകി തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി. രണ്ടുപേരും ഞങ്ങുടെ കുടുംബത്തെ കുറിച്ചും സ്വകാര്യ ജീവിതത്തിന്റെ കുറിച്ചും ആരാഞ്ഞു. അതിനു ശേഷം ഇടയ്ക്കിടക്ക് അവര്‍ വീട്ടില്‍ വരികയും മകളുമായി സംസാരിക്കുകയും പതിവായിരുന്നു. അന്നെ എനിക്ക് ഇതില്‍ സംശയമുണ്ടായിരുന്നു. വീട്ടില്‍ വരുമ്പോള്‍ അവര്‍ യൂണിഫോം ധരിക്കാറില്ല. ഗോഗോയ്‌ക്കൊപ്പം പിടിയിലായത് തന്റെ വിട്ടീല്‍ വരുന്ന സമീര്‍ മല്ലയാണെന്ന് എനിക്കറിയില്ല. സംഭവത്തില്‍ പിടിയിലായ പെണ്‍കുട്ടിയുടെ അമ്മ നസീമ പ്രതികരിച്ചു.

കഴിഞ്ഞവര്‍ഷം ഏപ്രിലിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനിടെ മേജര്‍ ലീതുല്‍ ഗോഗോയിന്റെ നേതൃത്വത്തില്‍, വോട്ട് ചെയ്യാന്‍ പോയ യുവാവിനെ പിടികൂടി സൈനിക ജീപ്പിന്റെ മുന്നില്‍ കെട്ടിയിട്ട് കിലോമീറ്ററുകളോളം സഞ്ചരിച്ച സംഭവം വിവാദത്തിലായിരുന്നു. സൈനിക ജീപ്പിനു നേരെ പ്രദേശവാസികളുടെ കല്ലേറുണ്ടാകാതിരിക്കാനാണ് ഇതെന്നായിരുന്നു സൈന്യത്തിന്റെ വിശദീകരണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ അന്തര്‍ദേശീയ തലത്തിലടക്കം ഇത് ചര്‍ച്ചയായി. എന്നാല്‍, ലീതുല്‍ ഗോഗോയ്ക്ക് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പുരസ്‌കാരം നല്‍കുകയായിരുന്നു.

SHARE