വയനാട്ടില്‍ കോടതികള്‍ അടച്ചിടും; ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്താല്‍ മതി

കല്‍പ്പറ്റ: വയനാട്ടില്‍ കോവിഡ് വീണ്ടും സ്ഥിരീകരിച്ചതോടെ മാനന്തവാടിയിലും സുല്‍ത്താന്‍ബത്തേരിയിലും കോടതികള്‍ ഇന്നും അടച്ചിടും. കോടതി ജീവനക്കാരോട് ഓഫീസ് കാര്യങ്ങള്‍ വര്‍ക്ക് ഫ്രം ഹോം ആയി നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോടതികളിലെ വനിത ജീവനക്കാരുടെ ഭര്‍ത്താക്കന്‍മാര്‍ മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ ജീവനക്കാരായതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്.

മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ സ്‌റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി നിര്‍ത്തിയിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് കോടതി ഇന്നലെ മുതല്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍ തിങ്കളാഴ്ച മധ്യവേനല്‍ അവധി കഴിഞ്ഞ് കോടതികള്‍ തുറക്കാനിരിക്കെ തുടര്‍ ദിവസങ്ങളില്‍ നടപടി എന്താവും എന്നതിനെ സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്.

SHARE