സി.ഒ.ടി നസീര്‍ വധശ്രമം; എ.എന്‍ ഷംസീറിന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു

സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. എ.എന്‍. ഷംസീറിന്റെ സഹോദരന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇന്നോവ കാറാണ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു. മെയ് 18ാം തീയതി രാത്രിയിലാണ് തലശ്ശേരി കയ്യത്ത് റോഡില്‍വച്ച് സി.ഒ.ടി. നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്ത രാഗേഷും പെട്ടി സന്തോഷില്‍നിന്നും ഗൂഢാലോചന സംബന്ധിച്ച് പോലീസ് വിവരങ്ങള്‍ തേടിയിരുന്നു. ഇതിനിടെ ഗുഢാലോചന നടന്നെന്ന് ആരോപിക്കുന്ന കാറില്‍ എം.എല്‍.എ. ബോര്‍ഡ് ഒഴിവാക്കി എ.എന്‍. ഷംസീര്‍ വീണ്ടും സഞ്ചരിച്ചത് പോലീസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

SHARE