സി.ഒ.ടി നസീറിനെ വളഞ്ഞിട്ട് വെട്ടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ വളഞ്ഞിട്ടാക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നസീറിനെ വളഞ്ഞിട്ട് വെട്ടുന്നതും ദേഹത്ത് ബൈക്ക് കയറ്റുന്നതും വീഡിയോയിലുണ്ട്. അക്രമികളില്‍ നിന്ന് നസീര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. കായ്യത്ത് റോഡില്‍വെച്ച് വെട്ടുമ്പോള്‍ പരിസരപ്രദേശത്തുള്ളവരാരും തിരിഞ്ഞുനോക്കുന്നില്ല.

തന്റെ വധശ്രമത്തിനു പിന്നില്‍ തലശ്ശേരി എം.എല്‍.എ ഷംസീറാണെന്ന് നസീര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും നസീര്‍ പറഞ്ഞിരുന്നു.

SHARE