യുപിയില്‍ മടങ്ങിയെത്തിയ തൊഴിലാളികളുടെ മേല്‍ കീടനാശിനിയൊഴിച്ച് അധികൃതര്‍

ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള സമ്പൂര്‍ണ ലോക്ക്ഡൗണിനിടയിലും മറുനാടന്‍ തൊഴിലാളികളുടെ പലായനം തുടരവെ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ ആളുകളുടെ മേല്‍ കീടനാശിനിയൊഴിച്ച് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ അധികൃതര്‍.

ഉത്തര്‍ പ്രദേശിലെ ബെറേലി ജില്ലയില്‍ നിന്നാണ്് ഒരു കൂട്ടം തൊഴിലാളികള്‍ക്ക് മേല്‍ അണുനാശിനി തളിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. നീണ്ട പലായനം നടത്തി സ്വന്തം നാട്ടിലെക്കി. സ്ത്രീകളും കുട്ടികളും അടക്കമുള്ള തൊഴിലാളികളുടെ മേലാണ് കീടനാശിനി തളിക്കുന്നത്. പുറത്തുവന്ന വീഡിയയോയില്‍ കീടനാശിനി അടിക്കുംമുന്നേ, നിങ്ങളുടെ കണ്ണുകള്‍ അടയ്ക്കുക, കുട്ടികളുടെ കണ്ണുകളും പൊത്തിപ്പിടിക്കുക എന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കാം. പോലീസുകാര്‍ അടക്കം സംഭവത്തിന് സാക്ഷികളായിരുന്നു.

സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. ‘യുപി സര്‍ക്കാരിനോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ഈ പ്രതിസന്ധിക്കെതിരെ നാമെല്ലാവരും ഒരുമിച്ച് പോരാടുകയാണ്. പക്ഷേ, ദയവായി ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. തൊഴിലാളികള്‍ ഇതിനകം വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ മേല്‍ രാസവസ്തുക്കള്‍ തളിക്കരുത്. ഇത് അവര്‍ക്ക് സംരക്ഷണം നല്‍കില്ല, മറിച്ച് അവരുടെ ആരോഗ്യത്തെ ദോഷമായി ബാധിക്കും’. വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക അപലപിച്ചു.

ബസുകളും റോഡുകളും ശുചീകരിക്കാന്‍ തെയ്യാറാത്തിയ അണുനാശിനി ഉപയോഗിച്ചാണ് ബന്ധപ്പെട്ടലര്‍ ആളുകളെ അശാസ്ത്രീയമായി അണുവിമുക്തമാക്കാന്‍ ശ്രമിച്ചത്. സുരക്ഷാവസ്ത്രങ്ങളണിഞ്ഞ ചിലര്‍ റോഡില്‍ ഇരിക്കുന്നവരുടെ മേല്‍ അണുനാശിനി തളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്

SHARE