രാജ്യവ്യാപക ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ദുരിതം പേറുന്ന കുടിയേറ്റ തൊഴിലാളികള്‍ പലായനം കാഴ്ചകള്‍ ആളുകളുടെ കണ്ണുനിറക്കുന്നതാണ്. എന്നാലിപ്പോള്‍ ഹൃദയം തകര്‍ക്കുന്ന ഞെ്ട്ടിപ്പിക്കുന്ന കാഴ്ചയാണ് ജയ്പൂരില്‍ നിന്നും ഇന്ന് പുറത്തുവന്നത്.
കൊറോണ പ്രതിരോധത്തില്‍ അടച്ചുപൂട്ടലില്‍ കുടുങ്ങിപ്പോയ നൂറു കോടിയിലേറെയുള്ള ഇന്ത്യന്‍ ജനതയില്‍ പട്ടിണിയും ദാരിദ്ര്യവും അതിന്റെ എല്ലാ അതിരും കടന്നതായി എടുത്തുകാണിക്കുന്ന ദൃശ്യം. കഴിക്കാന്‍ ഭക്ഷണമില്ലാത്ത പട്ടിണിയിലായ ഒരു യുവാവ് രാജസ്ഥാന് ഹൈവേയില്‍ ചത്ത നായയെ തിന്നുന്നതാണ് ആ കാഴ്ച.
ഡല്‍ഹിയിലേക്ക് കാറില്‍ യാത്രപോകുന്ന പ്രധുമാന്‍ സിംഗാ നരുക എന്നയാളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഒരാള്‍ നടുറോഡിലിരുന്ന് ചത്ത നായയെ ഭക്ഷിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സംഭവത്തിന്റെ ഗൗരവം മനസിലായ നരുക തന്റെ വാഹനം നിര്‍ത്തി, കഴിക്കാനൊന്നുമില്ലേ എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് ഭക്ഷണം നല്‍കുന്നതും വീഡിയോയിലുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്
റോഡിന്റെ മധ്യത്തിലിരുന്ന അയാളെ നരുക അരികിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കുന്നതും ഭക്ഷണവും വെള്ളവും നല്‍കുന്നതും വീഡിയോയിലുണ്ട്. ഭക്ഷണം ലഭിച്ചതോടെ അയാളത് കഴിച്ചു, നരുക്ക അയാളെ കുറിച്ച് ചോദിക്കുകയും പണം തരാമെന്ന് പറയുകയും ചെയ്യുന്നുണ്ട്.
”ഈ മനുഷ്യന് റോഡില്‍ നായ മാംസം കഴിക്കുന്നു,” സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയില്‍ അദ്ദേഹം എഴുതി.
നിങ്ങളുടെ വഴിയില്‍ ഒരാളെ കണ്ടാല്‍ ദയവായി അവരെ സഹായിക്കുകയും ഈ വീഡിയോ സര്‍ക്കാരുമായി പങ്കിടുകയും ചെയ്യുക, നെരുക കൂട്ടിച്ചേര്‍ത്തു.