സമരത്തില്‍ നിന്ന് പിറകോട്ടില്ല; കൊറോണ കാലത്ത് ഷഹീന്‍ബാഗ് സമരം പുതിയ രൂപത്തില്‍

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് പൗരത്വനിയമ ഭേദഗതിക്കെതിരെ ഡല്‍ഹി ഷഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തിലും മുന്‍കരുതലുകള്‍. പരസ്പരം കുറഞ്ഞത് ഒരു മീറ്റര്‍ അകലെയായി ഇരിക്കാനും സാനിറ്റൈസറുകളും മാസ്‌കുകളും ഉപയോഗിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. വിവാദമായ സി.എ.എയ്ക്കും എന്‍.ആര്‍.സിക്കുമെതിരെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15 മുതല്‍ ഷഹീന്‍ ബാഗ് പ്രദേശത്ത് സമരം നടക്കുന്നുണ്ട്. പാര്‍ലമെന്റ് ഡിസംബറില്‍ പാസാക്കിയ വിവാദ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

രാജ്യത്ത് കൊറോണ വൈറസിന്റെ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരവധി നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. സമരത്തോടൊപ്പം സുരക്ഷയും ഉറപ്പുവരുത്താനാണ് പുതിയ മുന്‍കരുതലുകള്‍ എടുത്തിട്ടുള്ളതെന്ന് ഷഹീന്‍ബാഗ് സമരക്കാര്‍ പറഞ്ഞു. രാജ്യത്തുടനീളം ഇതുവരെ 147 കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്ന് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

SHARE