ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ച് ഉത്സവവുമായി ചൈന.പ്രമുഖ കമ്പനികളെല്ലാം തങ്ങളുടെ ലോഞ്ചുകളെല്ലാം മാറ്റിവെയ്ക്കുമ്പോള്‍ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ കേന്ദ്രമായ ചൈനയില്‍ ലോഞ്ചുകളുടെ ഉത്സവമാണ് നടക്കുന്നത്. ഐക്യൂ നിയോ 3, ഓപ്പോ ഫൈന്‍ഡ് ത2 ലൈറ്റ്, വിവോ Y50 തുടങ്ങി മീഡിയം റേഞ്ചിലും ബജറ്റ് റേഞ്ചിലും പ്രീമിയം സെഗ്മെന്റിലും ഒരുപിടി പുതിയ ഹാന്‍ഡ്സെറ്റുകളാണ് ഈ ആഴ്ച വിപണിയിലെത്തിയത്.
ചൈനയില്‍ ലോഞ്ച് ചെയ്യുന്ന ഉത്പന്നങ്ങള്‍ ആഴ്ച്ചകള്കൊണ്ട് തന്നെ ലോകവിപണിയില്‍ എത്താറുണ്ട്. എന്നാല്‍ കോവിഡുമായി ബന്ധപ്പെട്ട് ചൈനയുടെ നില ലോകരാജ്യങ്ങളുടെ ഇടയില്‍ പരുങ്ങലിലാണ്. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ച വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.