കൊറോണ വൈറസ് മാസ്‌കുകളില്‍ ഒരാഴ്ച്ചയോളം നിലനില്‍ക്കുമെന്ന് പുതിയ പഠനം

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ പല രാജ്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു. മാസ്‌കിന് വേണ്ടി പിടിവാശി വരെ കാണിച്ച രാജ്യങ്ങളുടെ വാാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങള്‍ പുറത്ത് വന്നിരുന്നു. ജര്‍മനി തങ്ങള്‍ക്ക് അനുവദിച്ച മാസ്‌ക് അമേരിക്ക തട്ടിയെടുത്തെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
എന്നാല്‍ അതിനിടെ മാസ്‌കുമായി ബന്ധപ്പെട്ട ഒരു പഠനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കൊറോണ വൈറസ് മാസ്‌കുകളില്‍ ഒരാഴ്ച്ചയോളം നിലനില്‍ക്കുമെന്നാണ് പഠനം പറയുന്നത്. ഹോങ്കോങ് സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മാസ്‌കിലെ പുറംഭാഗത്ത് വൈറസിന് അതിജീവിക്കാന്‍ സാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു.

കറന്‍സി, ടിഷ്യൂ പേപ്പര്‍, വസ്ത്രങ്ങള്‍ എന്നിവയില്‍ വൈറസ് എത്ര നാള്‍ നിലനില്‍ക്കുമെന്നായിരുന്നു ഗവേഷകര്‍ പഠനം നടത്തിയത്. പ്രിന്റിങ്, ടിഷ്യൂ പേപ്പറുകളില്‍ വൈറസിന് മൂന്ന് മണിക്കൂര്‍ വരെ ആയുസ്സുണ്ടെന്ന് പഠനം പറയുന്നു. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളില്‍ 4 മുതല്‍ 7 ദിവസം വരെയാണ് വൈറസിന്റെ ആയുസ്സ്. വസ്ത്രങ്ങളിലും ഫര്‍ണിച്ചറുകളിലും രണ്ട് ദിവസം വരെ നിലനില്‍ക്കും.അതേസമയം, കറന്‍സികളിലും ഗ്ലാസുകളിലും വൈറസിന് 2 മുതല്‍ 4 ദിവസം വരെ അതിജീവിക്കാനാകുമെന്നും പഠനം പറയുന്നു.

SHARE