ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു

ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇതുവരെ ലോകത്ത് 200,824 പോരാണ് രോഗബാധയേറ്റ് മരിച്ചത്. 2,884,649 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 823,461 പേര്‍ക്ക് രോഗം ഭേദമായി. 1,860,364 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 58,277 പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 52,948 പേരാണ് ഇവിടെ മരിച്ചത്. മരണസംഖ്യയില്‍ രണ്ടാമത് ഇറ്റലിയാണ് 26,384 പേരാണ് മരിച്ചത്. എന്നാല്‍ രോഗബാധിതരുടെ കാര്യത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ സ്‌പെയിനാണ് രണ്ടാമത്. 223,759 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. 22,902 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

SHARE