ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28,000 കടന്നു. ഇതുവരെ 28,376 പേരാണ് കൊറോണ ബാധയേറ്റ് മരിച്ചത്. ലോകത്ത് ഇതുവരെ 616,088 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം 137,336 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.
ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ അമേരിക്കയിലാണ്. 104,256 പേര്‍ക്കാണ് ഇതുവരെ യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ 86,498 പേര്‍ക്കും വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 81,394 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ഇറ്റലിയിലാണ്. 9,134 പേര് ഇറ്റലിയില്‍ മരിച്ചു. ഇന്ത്യയില്‍ 933 പേര്‍ക്കാണ് ശനിയാഴ്ച വരെ രോഗം സ്ഥിരീകരിച്ചത്. 20 പേര് മരിച്ചു. 84 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.