കോവിഡ് ബാധിതനില്‍ നിന്ന് വൈറസ് പകരാന്‍ വെറും പത്ത് മിനിറ്റ് മതിയെന്ന് പഠനം

കോവിഡ് ബാധിതനായ ഒരാളില്‍നിന്ന് ആരോഗ്യവാനായ ഒരു വ്യക്തിയിലേക്ക് കൊറോണ വൈറസ് പകരാന്‍ വെറും പത്ത് മിനിറ്റ് മതിയെന്ന് യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനമാണ് രോഗബാധിതനായ വ്യക്തിയില്‍നിന്ന് കൊറോണ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കാനെടുക്കുന്ന സമയം പത്ത് മിനിറ്റാണെന്ന നിഗമനത്തിന് പിന്നില്‍.

ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍നിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളില്‍ വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ മനുഷ്യശീലങ്ങളും രോഗിയില്‍നിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കും.

സംസാരിക്കുമ്പോള്‍ ശ്വസിക്കുന്നതിനേക്കാള്‍ പത്തു മടങ്ങ് വൈറസ് കണങ്ങള്‍ വായുവിലെത്തും. അങ്ങനെയാണെങ്കില്‍ ഒരോ മിനിറ്റിലും ഇരുന്നൂറോളം വൈറസ് കണങ്ങളാണ് വായുവിലെത്തിച്ചേരുന്നത്. അഞ്ച് നിമിഷത്തിനുള്ളില്‍ 1,000 വൈറസ് കണങ്ങള്‍ വായുവിലേക്കെത്തും. ആരോഗ്യവാനായ ഒരാള്‍ രോഗബാധിതനായ ഒരാളുമായി അഞ്ച് നിമിഷം സംസാരിക്കുന്നത് വൈറസ് ബാധയ്ക്കിടയാക്കുന്നതിന് പര്യാപ്തമാണെന്ന് എറിന്‍ ബ്രോമേജ് പറയുന്നു.

കോവിഡ് ബാധിതരില്‍ ഭൂരിഭാഗം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരോ പ്രകടിപ്പിക്കാന്‍ വൈകുന്നവരോ ആയിരിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നു. സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്നയാള്‍ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോള്‍ അതില്‍ അപകടമുണ്ടെന്ന് തിരിച്ചറിയുക പലപ്പോഴും അസാധ്യമാണ്. അതു കൊണ്ടു തന്നെ വൈറസ് വാഹകരെ പലപ്പോഴും മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ രോഗവ്യാപനം വര്‍ധിക്കുന്നു.

SHARE