കേരളത്തിലെ ചൂടില്‍ കൊറോണ പടരില്ലെന്ന സെന്‍കുമാറിന്റെ വ്യാജപ്രചരണം; പൊള്ളത്തരം തുറന്നുകാട്ടി ഡോക്ടര്‍മാര്‍

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുന്നതിനിടെ വ്യാജ പ്രചാരണവുമായി മുന്‍ ഡി.ജി.പി സെന്‍കുമാര്‍. കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് വരെയേ നിലനില്‍ക്കുവെന്നും കേരളത്തിലെ ചൂടില്‍ കൊറോണ ആര്‍ക്കും പടരില്ലെന്നുമാണ് സെന്‍കുമാറിന്റെ വാദം. കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ആറ്റുകാല്‍ പൊങ്കാല ഒഴിവാക്കണമെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനുളള മറുപടിയായാണ് സെന്‍കുമാറിന്റെ വ്യാജപ്രചരണം.

എന്നാല്‍ വ്യാജപ്രചാരണത്തെ ശാസ്ത്രീയത മുന്‍നിര്‍ത്തി തുറന്നുകാട്ടുകയാണ് ഡോക്ടര്‍മാര്‍. ഉയര്‍ന്ന താപനില കൊറോണ വൈറസിന്റെ പകര്‍ച്ചയെ പ്രതിരോധിക്കും എന്നതിന് ശാസ്ത്രീയ അടിത്തറ ഇതുവരെ ഇല്ലെന്നും കേരളത്തെക്കാള്‍ ചൂട് കൂടിയ സൗദി, കുവൈറ്റ് എന്നിവിടങ്ങളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെ ഇരിക്കില്ല എന്നതിന് തെളിവുകളില്ലെന്ന് ഡോക്ടര്‍ ഷിംന അസീസ് സെന്‍കുമാറിനുളള മറുപടിയില്‍ വ്യക്തമാക്കുന്നു.

കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്ഥയുളള സിംഗപ്പൂരില്‍ അങ്ങനെയെങ്കില്‍ കൊറോണ വൈറസ് വരില്ലായിരുന്നു. മനുഷ്യശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെല്‍ഷ്യസാണെന്നും അങ്ങനെയാണെങ്കില്‍ ആര്‍ക്കും കൊറോണ ബാധിക്കില്ലായിരുന്നെന്നും അവര്‍ പറയുന്നു.

SHARE