കൊറോണ വൈറസ്; സംസ്ഥാനത്ത് 1471 പേര്‍ നിരീക്ഷണത്തില്‍

സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 1471 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ വകുപ്പ്. വെള്ളിയാഴ്ച മാത്രമായി 418 പേര്‍ക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. ഇതില്‍ 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേര്‍ നിരീക്ഷണത്തിലുള്ളത്. 214 പേരാണ് കോഴിക്കോടുള്ളത്. മലപ്പുറത്ത് 205 പേരും എറണാകുളത്ത് 195 പേരും വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

പൂണെയില്‍ നിന്ന് ലഭിച്ച 18 രക്തസാമ്പിളുകളില്‍ 17 എണ്ണവും നെഗറ്റീവാണ്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടായിരത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരേ ജാഗ്രാത നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

SHARE