കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ 132 മരണം; 6000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കൊറോണ വൈറസ് മൂലമുള്ള ശ്വാസകോശ രോഗം ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 132 ആയി. 6000 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. 1239 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും 9239 പേര്‍ക്കു രോഗബാധ സംശയിക്കുന്നതായും ചൈനീസ് നാഷനല്‍ ഹെല്‍ത്ത് കമ്മിഷന്‍ പറഞ്ഞു. 103 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയില്‍ 840 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു.

തിബറ്റിലും കൊറോണ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയ്ക്കും യുഎസിനും പിന്നാലെ ഫ്രാന്‍സും ജപ്പാനും ചൈനയില്‍ നിന്ന് സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകളെ ഒഴിപ്പിക്കുന്നത് അഭിലഷണീയമല്ലെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.

SHARE