കൊറോണ; സുപ്രീംകോടതിയിലും കര്‍ശന നിയന്ത്രണം

കൊവിഡ് 19ന്റെ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണവുമായി സുപ്രിംകോടതി. അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് സുപ്രിംകോടതി സെക്രട്ടറി ജനറല്‍ വിജ്ഞാപനമിറക്കി.

ശബരിമല കേസ് അടക്കം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചുകളുടെ സിറ്റിംഗ് ഉണ്ടാകില്ലെന്നാണ് സൂചന. അടുത്ത തിങ്കളാഴ്ച മുതല്‍ ശബരിമല ബെഞ്ച് സിറ്റിംഗ് പുനരാരംഭിക്കാനായിരുന്നു തീരുമാനം. അഭിഭാഷകര്‍ക്ക് മാത്രമായിരിക്കും കോടതികളിലേക്ക് പ്രവേശനം. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു കക്ഷിയെ കൂടി അഭിഭാഷകനൊപ്പം അനുവദിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനവിലക്കേര്‍പ്പെടുത്തി. ആരോഗ്യ വിദഗ്ധരുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം അഭിപ്രായം പരിഗണിച്ചാണ് നടപടിയെന്നും സുപ്രിംകോടതി വ്യക്തമാക്കി.

അതേ സമയം, രാജ്യത്ത് 81 പേരില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് ഇന്നലെ ഇന്ത്യയില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശിയാണ് മരിച്ചത്.

SHARE