കൊറോണ; സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ കരിപ്പൂരിലെത്തി

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ജിദ്ദയില്‍നിന്നുള്ള എയര്‍ ഇന്ത്യ പ്രത്യേക വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി. ഹൈദരാബാദിലേക്കുള്ള 242 പേരടക്കം ആകെ 408 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങിയവരെ മെഡിക്കല്‍ ടീം പരിശോധിക്കുകയാണ്.

കേരള -തമിഴ്‌നാട് അതിര്‍ത്തിയിലെ മലപ്പുറം വഴിക്കടവ് ചെക്‌പോസ്റ്റില്‍ ആറംഗ ആരോഗ്യവകുപ്പ് സംഘം പൊലീസ് പിന്തുണയോടെ യാത്രക്കാരെ പരിശോധിക്കാന്‍ തുടങ്ങി. ആറു പേര്‍ വീതമുള്ള 2 സംഘങ്ങളാണ് 3 ഷിഫ്റ്റുകളിലായി 24 മണിക്കൂര്‍ പരിശോധന നടത്തുന്നത്. സൗദിയിലേക്കുള്ള എല്ലാ രാജ്യാന്തര സര്‍വീസുകളും നിര്‍ത്തലാക്കിയതോടെ, കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ സൗദി എയര്‍ലൈന്‍സ് വിമാനങ്ങള്‍ യാത്രക്കാരെയൊന്നും കയറ്റാതെ തിരിച്ചുപോയിരുന്നു.

SHARE