കൊറോണ; രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ലോകം മുഴുവന്‍ കൊറോണ വൈറസ് ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണി നഷ്ടത്തില്‍ തന്നെ തുടരുന്നു. ഡാളറിനെതിരെ രൂപയുടെ മൂല്യം 74.40 ആയി കുറഞ്ഞു.കഴിഞ്ഞ ദിവസത്തെ വലിയ നഷ്ടത്തില്‍ നിന്നും വ്യാപാരം ആരംഭിച്ച വിപണിയില്‍ ഇന്നും വലിയ നേട്ടമുണ്ടാക്കാനായില്ല. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ സെന്‍സെക്‌സ് 3000 പോയിന്റ് താഴേക്ക് പോയി 29000ല്‍ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം നേരിട്ടഅവസ്ഥയാണ് ഇന്നും വിപണി നേരിടുന്നത്.

തുടര്‍ന്ന് 45 മിനിറ്റ് വ്യാപാരം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്നും ഇന്നലെയുമായി 23.64 ട്രില്യണ്‍ ഡോളറാണ് നിക്ഷേപകര്‍ക്ക് നഷ്ടമായിരിക്കുന്നത്. നിര്‍ത്തിവച്ച വ്യാപാരം 10.20ന് ആരംഭിക്കുമെന്നാണ് കരുതുന്നത്. നിഫ്റ്റി 966 പോയിന്റ് താഴ്ന്ന് 8624ല്‍ എത്തി നില്‍ക്കുകയാണ്. നിലവില്‍ ബിഎസ്ഇയില്‍ 88 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടായത്.

SHARE