കൊറോണ രോഗബാധയുണ്ടെന്ന് സംശയിച്ച 67 പേരുടെയും സാംപിളുകള്‍ നെഗറ്റീവായ സാഹചര്യത്തില്‍ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സര്‍ക്കാര്‍ പിന്‍വലിച്ചു.രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടായ ആര്‍ക്കും വൈറസ് ബാധയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
അതിനിടെ ചൈനയിലെ കുമിങ് വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഇന്നുരാത്രി പതിനൊന്നു മണിയോടെ കൊച്ചിയിലെത്തും. 21 മലയാളി വിദ്യാര്‍ത്ഥികളാണ് ഇന്ന് കൊച്ചിയിലെത്തുക. എന്നാല്‍ ചൈനയിലെ വുഹാനില്‍ 80 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടിയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇവരെയും തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണ്.