രാജ്യത്ത് ഇതുവരെ കോവിഡ് ഭേദമായത് 66 പേര്‍ക്ക്; രോഗവ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചുള്ള മരണം 17 ആയി. ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 66 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ രാജ്യത്ത് വൈറസിന്റെ സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ 6000 തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷാ കാലാവധിയുള്ള തടവുകാര്‍ക്കാണ് പരോള്‍ നല്‍കുന്നത്. നേരത്തെ ചണ്ഡിഗഡിലെ ഒരു ക്രിക്കറ്റ് സ്‌റ്റേഡിയവും സ്‌പോര്‍ട്‌സ് അക്കാദമിയും താല്‍ക്കാലിക ജയിലാക്കി മാറ്റാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.

SHARE