സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ്-4,കണ്ണൂര്‍-3,മലപ്പുറം-1,കൊല്ലം-1 എന്നിങ്ങനെയാണ് ജില്ല കണക്കുകള്‍ .ആകെ 336 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 263 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് 139 പേരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.

ഇന്ന് 12 പേരുടെ ഫലം നെഗറ്റീവായി. സംസ്ഥാനത്ത് 1,46,686 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,45,934 പേര്‍ വീടുകളിലും 752 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 11,231 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പാക്കി. ലോക്ക്ഡൗണ്‍ കാലത്തിനു ശേഷമുള്ള നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിദഗ്ധ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ലഭിച്ചിരുന്നു. ഇത് കേന്ദ്രസര്‍ക്കാരിന് അയച്ചു കൊടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE