കൊറോണ വൈറസ്; ഇറ്റലിയില്‍ മരണനിരക്ക് കുറയുന്നതായി റിപ്പോര്‍ട്ട്

ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നെങ്കിലും ഇറ്റലിയില്‍ മരണനിരക്ക് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 5.4 ആയിരുന്ന മരണനിരക്ക് 2.2ലേക്ക് താഴ്ന്നു.രണ്ടാഴ്ച്ചയ്ക്ക് ശേഷം പുതിയ കോവിഡ്് കേസുകള്‍ റിപ്പോര്‍ട്ട ചെയ്യുന്നതിലും കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

അതേസമയം അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 1,64,266 ആയി. മരണസംഖ്യ 3167. സ്‌പെയിനില്‍ ആകെ മരിച്ചവരുടെ എണ്ണം 7716 ആയി. ജര്‍മനിയില്‍ രോഗബാധിതര്‍ 67051 കടന്നു. 650 പേരാണ് ഇതുവരെ മരിച്ചത്. ദക്ഷിണകൊറിയയില്‍ 162 പേരാണ് ആകെ മരിച്ചത്. രെ മരിച്ചത്.

SHARE