കൊറോണ; നിരീക്ഷണത്തില്‍ കഴിഞ്ഞ വിദേശ ദമ്പതികള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി

അമ്പലപ്പുഴ: കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന വിദേശ ദമ്പതികള്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ആശുപത്രിയില്‍ നിന്നു മുങ്ങി. ലണ്ടണ്‍ സ്വദേശികളായ സാന്റര്‍, എലീസ എന്നിവരാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നു മുങ്ങിയത്. വെള്ളിയാഴ്ച വൈകിട്ട് 4ഓടെയായിരുന്നു സംഭവം. 9 ന് കൊച്ചിയിലെത്തിയ ഇരുവരും കടുത്ത പനി ബാധിതരായി പകല്‍ ഒന്നോടെയാണ് വണ്ടാനത്തെത്തിയത്.

വൈറോളജി ലാബില്‍ പ്രവേശിച്ച് രോഗ വിവരങ്ങള്‍ വിശദമാക്കുകയായിരുന്നു. ഈ സമയം ലാബിലെ ജീവനക്കാര്‍ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഇരുവരേയും ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇവിടെ നിരീക്ഷണന്നില്‍ കഴിയവേ ഇരുവരും ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടേയും കണ്ണുവെട്ടിച്ചു കടക്കുകയായിരുന്നു. പിന്നീട് ആലപ്പുഴ റയില്‍വേ സ്‌റ്റേഷനിലെത്തിയ ഇവര്‍ മെമു ട്രയിനില്‍ കയറിയെന്ന് സംശയിക്കുന്നു.പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

SHARE