കേരളത്തില്‍ വീണ്ടും കൊറോണ

കേരളത്തില്‍ വീണ്ടും കൊറോണബാധ സ്ഥിരീകരിച്ചു. ചൈനയില്‍ നിന്ന് വന്ന വിദ്യാര്‍ഥിക്കാണ് കൊറോണ ബാധിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കയച്ച സാമ്പില്‍ പരിശോധനയിലാണ് കേരളത്തിലെ വിദ്യാര്‍ഥിക്ക്് കൊറോണയുള്ളതായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ നിന്ന് ശേഖരിച്ച 25 സാമ്പിളുകളിലെ ഒരു സാമ്പിളാണ് കൊറോണ പോസിറ്റീവ് കാണിക്കുന്നത്. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ സാമ്പിളാണ് ഇത്. വിദ്യാർത്ഥി ഐസൊലേഷൻ വാർഡിലാണ്.

ഇന്ത്യയില്‍ കണ്ടെത്തിയ രണ്ട് കൊറോണ ബാധയും കേരളത്തിലാണ്. വിദ്യാര്‍ഥി ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.

SHARE