തിരുവനന്തപുരം: കേരളത്തില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് പരിശീലനം കഴിഞ്ഞ് വന്ന ഡോക്ടര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശിയാണ് ഇദ്ദേഹം. ഇതോടെ ഇന്ന് രണ്ടു പോസിറ്റിവ് കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മൂന്നാറില്‍ ഒരു ബ്രിട്ടീഷ് പൗരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24 ആയി.
വീടുകളിലെ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും ജനമൈത്രി പൊലീസും നിരീക്ഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വിദേശ പൗരന്മാര്‍ അധികം ഇനി വരില്ലെന്ന പ്രതീക്ഷിക്കുന്നെന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കുമെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്രെയിനുകളിലും ചെക്‌പോസ്റ്റുകളിലും തീരുമാനിച്ച് പരിശോധന നടത്തും. അതേ സമയം ട്രെയിനില്‍ പരിശോധന നടത്താന്‍ പരിമിതിയുണ്ടെന്നും കെ.കെ ഷൈലജ വ്യക്തമാക്കി. കൊവിഡ് ബാധിച്ചതു കൊണ്ട് സാധാരണ ജീവിത പ്രവര്‍ത്തികളൊന്നും നിര്‍ത്തിവെക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.