മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ മുംബൈ സ്വദേശിനിക്കും ദുബായില്‍ നിന്ന് മടങ്ങിയെത്തിയ ഉല്‍ഹാസ് നഗര്‍ സ്വദേശിനിക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 168 ആയി.
ഇന്നലെ തെലങ്കാനയില്‍ ഒരാള്‍ക്കും രാജസ്ഥാനില്‍ മൂന്ന് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് തെലങ്കാനയില്‍ ഏഴ് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യന്‍ പൗരന്മാര്ക്കാണ് തെലങ്കാനയില്‍ രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ശേഷം ട്രെയിനിലും ബസിലുമായാണ് ഇവര്‍ തെലങ്കാനയിലെ കരിം നഗറില്‍ എത്തിയത്.
അതേസമയം, കൊവിഡ് 19 സംശയിക്കുന്നയാള്‍ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്തു. ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.