ചൈനയില്‍ പടരുന്ന കൊറോണ വൈറസ്ബാധയേറ്റവരില്‍ ഇന്ത്യക്കാരിയും

ചൈനയില്‍ പടരുന്ന കൊറോണ വൈറസ്ബാധയേറ്റ് ഇന്ത്യക്കാരിയും ചികിത്സയില്‍. ചൈനയിലെ ഷെന്‍സെനില്‍ അധ്യാപികയായ പ്രീതി മഹേശ്വരി(45)യെയാണ് വെള്ളിയാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ് പ്രീതി. വൈറസ്ബാധയേറ്റ് രണ്ടുപേര്‍ മരിച്ചിട്ടുണ്ട്.

മഹേശ്വരി നിലവില്‍ ഐസിയുവിലാണ്. വെന്റിലേറ്ററില്‍ മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ. രോഗം മാറുന്നതിനു സമയമെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ജലദോഷം മുതല്‍ സാര്‍സ് വരെയുള്ള ശ്വാസകോശരോഗങ്ങള്‍ക്കു കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണിതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവുമാണു പ്രധാന രോഗലക്ഷണങ്ങള്‍. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു പടരുന്ന വൈറസ് നിലവില്‍ മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു പകര്‍ന്നതായി കണ്ടെത്തിയിട്ടില്ല.

SHARE