കൊറോണ; മരണം 3500 കവിഞ്ഞു

കൊറോണ വൈറസ് (കോവിഡ് 19)ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ആഗോളതലത്തില്‍ മരണസംഖ്യ 3500 കവിഞ്ഞു. ചൈനയില്‍ രോഗം ബാധിച്ച് 2981 പേര്‍ മരിച്ചെന്നാണ് കണക്ക്. രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിനോടടുത്തുവെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ഇന്ത്യയില്‍ 28 പേര്‍ക്ക് കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ 17, യു.പിയില്‍ ആറ്, കേരളത്തില്‍ മൂന്ന്, തെലങ്കാനയിലും ഡല്‍ഹിയിലും ഓരോന്നു വീതം എന്നിങ്ങനെയാണ് കൊറോണ കണ്ടെത്തിയത്. വിദേശത്തുള്ള പതിനേഴ് ഇന്ത്യക്കാര്‍ക്കും കൊറോണ ബാധിച്ചിട്ടുണ്ട്.

കേരളത്തില്‍ കൊറോണ ബാധിച്ച മൂന്നു പേരും സുഖം പ്രാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു.