കൊറോണ വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാങ്കുകള്‍ വിദേശത്തു നിന്നു വന്ന ഉപഭോക്താക്കള്‍ക്കായി വീട്ടുപടിക്കല്‍ സേവനം ഏര്‍പ്പെടുത്തുന്നു. വിദേശത്ത് നിന്ന് വരുന്ന പൗരന്മാര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിന് നിര്‍ദ്ദേശം. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ബാങ്കിന്റെ സേവനം അവരുടെ വീട്ടുപടിക്കല്‍ എത്തിച്ചു നല്‍കാന്‍ സന്നദ്ധമാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.തൃശൂര്‍ ജില്ലയിലെ ബാങ്ക് അധികൃതരാണ് നിലവില്‍ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്്.
വിദേശത്ത് നിന്ന് വന്നിട്ടുളള പൗരന്മാരില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അവരുടെ ബാങ്കുമായി ഫോണില്‍ ബന്ധപ്പെട്ടാല്‍ മതിയാകും. ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യമെങ്കില്‍ സേവനം വീട്ടുപടിക്കല്‍ എത്തിക്കാനും ബാങ്കുകള്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.