കണ്ണൂരിലെ കൊറോണ ബാധിതന്‍ രാമനാട്ടുകരയില്‍ നിന്ന് ഭക്ഷണം കഴിച്ചു

കണ്ണൂരില്‍ കോവിഡ് 19 രോഗബാധിതന്‍ കോഴിക്കോട് ജില്ലയില്‍ എത്തിയിരുന്നതായി കളക്ടര്‍. മാര്‍ച്ച് 5 ന് ദുബായില്‍ നിന്നും SG54 സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ ഇറങ്ങിയത്. ഇയാള്‍ അന്ന് രാത്രി 9.30 നും 10.30 നും ഇടയില്‍ രാമനാട്ടുകരയിലെ മലബാര്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിരുന്നു.

ഈ സമയത്ത് ഹോട്ടലിലുള്ളവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ജില്ലയിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണെന്ന് കോഴിക്കോട് കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. രാമനാട്ടുകര മുന്‍സിപ്പാലിറ്റി റാപ്പിഡ് റസ്‌പ്പോണ്‍സ് ടീമിന് ഇത് സംബന്ധിച്ച വിവരമുണ്ടെങ്കില്‍ ഉടന്‍ തന്നെ ജില്ലാ തല റാപ്പിഡ് റസ്‌പ്പോണ്‍സ് ടീമിന് കൈമാറേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു. കണ്‍ട്രോള്‍ റൂം നമ്പറുകള്‍ : 0495 2371002, 2376063, 2371451

SHARE