ബദ്രിനാഥില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ എന്‍ജിനീയര്‍ മരിച്ചു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ എന്‍ജിനീയര്‍ മരിച്ചു. മുംബൈ ആസ്ഥാനമായുള്ള ക്രസ്റ്റല്‍ ഏവിയേഷന്റെ അഗസ്റ്റ 119 ഹെലികോപ്ടറാണ് അപകടത്തില്‍ പെട്ടത്. എന്‍ജിനീയറായ ലാമയാണ് മരിച്ചത്. പൈലറ്റായ ക്യാപ്റ്റന്‍ വാജെ, സഹപൈലറ്റായ ക്യാപ്റ്റന്‍ അല്‍ക്ക എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
ബദ്രിനാഥില്‍ നിന്നും ഹരിദ്വാറിലേക്ക് അഞ്ച് തീര്‍ത്ഥാടകരുമായുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്ടര്‍ തകരാറിലായത്. താഴ്ന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഹെലികോപ്ടര്‍ ഉയര്‍ന്നു പൊങ്ങാതായപ്പോള്‍ പരിശോധന നടത്തുന്നതിനിടെയാണ് ഹെലികോപ്ടറിന്റെ ബ്ലേഡില്‍ കുരുങ്ങി എന്‍ജിനീയര്‍ മരിച്ചത്. തീര്‍ത്ഥാടകര്‍ സുരക്ഷിതരാണ്. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് അനുശോചനമറിയിച്ചു.

 

SHARE