കിങ്‌സ് കപ്പ്: ബാര്‍സക്കും റയലിനും ജയം

മാഡ്രിഡ്: കരുത്തരായ റയല്‍ മാഡ്രിഡിനും ബാര്‍സലോണക്കും സ്പാനിഷ് കിങ്‌സ് പ്രീക്വാര്‍ട്ടറില്‍ ജയം. ആദ്യപാദ മത്സരങ്ങളില്‍ മൂന്നാം ഡിവിഷന്‍ ക്ലബ്ബായ മെലിലയെ റയല്‍ എതിരില്ലാത്ത നാലു ഗോളിന് തകര്‍ത്തപ്പോള്‍ കള്‍ച്ചറല്‍ ലിയോനേസയെ ഒരു ഗോളിന് വീഴ്ത്തിയാണ് ബാര്‍സ ക്വാര്‍ട്ടര്‍ സാധ്യത ശക്തമാക്കിയത്.

എവേ മത്സരത്തില്‍ കരീം ബെന്‍സേമ, മാര്‍കോ അസന്‍സിയോ, അല്‍വാരോ ഒദ്രിയോസോള, ക്രിസ്‌റ്റോ ഗോണ്‍സാലസ് എന്നിവര്‍ നേടിയ ഗോളുകൡാണ് റയല്‍ മെലിലയെ വീഴ്ത്തിയത്. ഒഡ്രിയോസോളയും വിനിഷ്യസ് ജൂനിയറും രണ്ടുവീതം ഗോളുകള്‍ക്ക് വഴിയൊരുക്കി. 91-ാം മിനുട്ടില്‍ ക്ലമന്റ് ലെങ്‌ലെറ്റ് നേടിയ ഏക ഗോളിനായിരുന്നു ബാര്‍സയുടെ ജയം.
ഗെറ്റാഫെ, റയല്‍ വയ്യഡോളിഡ്, ടീമുകളും ജയം കണ്ടപ്പോള്‍ ഡിപോര്‍ട്ടിവോ അലാവസും ജിറോണയും 2-2 സമനിലയില്‍ പിരിഞ്ഞു.

SHARE