കോപ്പ അമേരിക്ക ; ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി

കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ഇന്നലെ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചിലിയെ ഉറുഗ്വായ് തോല്‍പിച്ചതോടെ മൂന്ന് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായി യോഗ്യത നേടി.

എ ഗ്രൂപ്പില്‍ നിന്ന് ബ്രസീല്‍, വെനുസ്വേല,പെറു എന്നീ ടീമുകള്‍ യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പ് ബി യില്‍ നിന്ന് കൊളംബിയ, അര്‍ജന്റീന, പാരഗ്വായ് എന്നിവരും ഗ്രൂപ്പ് സി യില്‍ നിന്ന് ഉറുഗ്വായ്, ചിലി എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതിഥി രാജ്യങ്ങളായി മത്സരിച്ച ജപ്പാനും ഖത്തറിനും ക്വാര്‍ട്ടറില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സര ക്രമം

ബ്രസീല്‍ vs പാരഗ്വായ് (28-06-19) 6.00 am
വെനസ്വേല vs അര്‍ജന്റീന (29-06-19) 12.30 am
കൊളംബിയ vs ചിലി (29-06-19) 4.30 am
ഉറുഗ്വായ് vs പെറു (30-06-19) 12.30 am

SHARE