യുപിയില്‍ ഇസ്‌ലാം മതം സ്വീകരിച്ചതിന് ദളിത് യുവാവിന് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനം

ലഖ്‌നൗ:ഇസ്‌ലാം മതം സ്വീകരിച്ച ദലിത് യുവാവിന് ഉത്തര്‍പ്രദേശില്‍ ക്രൂരമര്‍ദനം. യുപിയിലെ ഷംലി ജില്ലയിലാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ പവന്‍ കുമാര്‍ എന്ന 25 കാരനെ മതം സ്വീകരിച്ചതിന് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയത്.മുഖത്തടിക്കുകയും തൊപ്പി വലിച്ചൂരുകയും വിശ്വാസത്തിന്റെ ഭാഗമായി വെച്ച താടി പ്രവര്‍ത്തകര്‍ വടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനാല്‍ യുവാവ് ഇതുവരെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.ദലിതര്‍ക്ക് നേരെയുള്ള ഉന്നത ജാതിയില്‍പെട്ടവരുടെ മോശം സമീപനംമൂലമാണ് ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് പവന്‍ കുമാര്‍ പറഞ്ഞു.എന്നാല്‍ ഇയാള്‍ ഹിന്ദുമതത്തിലേക്ക് തിരുച്ചുവന്നുവെന്നാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആവശ്യം.