കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്‌ക്കാരം തടഞ്ഞ് നാട്ടുകാര്‍. നഗരസഭയുടെ മുട്ടമ്പലത്തെ പൊതുശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രദേശത്ത് ആളുകള്‍ കൂടി നിന്ന് മൃതദേഹം എത്തിക്കുന്നതിനെ എതിര്‍ക്കുകയാണ്.

മൃതദേഹം ദഹിപ്പിക്കാനാണു തീരുമാനമെന്നും മറ്റു തരത്തിലുള്ള ഒരു പ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം വിശദീകരിക്കുന്നു. നാട്ടുകാര്‍ അടച്ച ശ്മശാനം പൊലീസെത്തി തുറന്നു. ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലില്‍ ഔസേഫ് ജോര്‍ജ് (83) ആണ് ഇന്നലെ രാത്രി കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

SHARE