രാഷ്ട്രീയ കൊലപാതകങ്ങള്‍ വിട്ടൊഴിയാതെ ബംഗാള്‍ ; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാളില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകങ്ങള്‍ . ഇന്ന് മൂന്ന് രാഷ്ട്രീയ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ രണ്ട് പേര്‍ പെട്രോള്‍ ബോംബ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഈസ്റ്റ് ബുര്‍ദ്വാനിലെ കൊലയ്ക്ക് കാരണം മര്‍ദ്ദനമാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊല്ലപ്പെട്ട മൂന്ന് പേരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കൊലപാതകം നടത്തിയ ഗുണ്ടകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് നിഷ്പക്ഷ അന്വേഷണം നടത്തിയാല്‍ കണ്ടെത്താനാകുമെന്നുമാണ് ബി.ജെ.പി നേതൃത്വത്തിന്റെ നിലപാട്.