കണ്ടെയ്ന്മെന്റ് സോണ്‍ നിര്‍ണയിക്കുന്നതില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി. എല്ലാ ദിവസവും രാത്രി 12നു മുമ്പായി കണ്ടെയ്ന്മെന്റ് സോണുകള്‍ വിജ്ഞാപനം ചെയ്യും. പഞ്ചായത്തുകളില്‍ വാര്‍ഡ് തല കണ്ടെയ്ന്മെന്റ് സോണുകളാവും ഇനി ഉണ്ടാവുക. കോര്‍പ്പറേഷനുകളില്‍ സബ് വാര്‍ഡ്തല കണ്ടെയ്ന്മെന്റ് സോണുകളും പ്രഖ്യാപിക്കും. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം എന്നിങ്ങനെ പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്തും കണ്ടെയ്ന്മെന്റ് സോണുകള്‍ തീരുമാനിക്കാം.
ഒരു വാര്‍ഡിലെ ഒരു വ്യക്തി ലോക്കല്‍ കോണ്ടാക്ട് മൂലം കോവിഡ് രോഗിയായാല്‍, വീടുകളില്‍ ക്വാറന്റീനിലുള്ള രണ്ട് വ്യക്തികള്‍ കോവിഡ് പോസിറ്റീവായാല്‍, ഒരു വാര്‍ഡില്‍ പത്തില്‍ കൂടുതല്‍ െ്രെപമറി കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ നിരീക്ഷണത്തിലായാല്‍, ഒരു വാര്‍ഡില്‍ 25 ല്‍ കൂടുതല്‍ പേര് സെക്കന്ററി കോണ്ടാക്ട് മൂലം നിരീക്ഷണത്തിലായാല്‍ കോവിഡ് വ്യാപന സാധ്യത കണക്കിലെടുക്ക് സബ് വാര്‍ഡ്, ചന്ത, ഹാര്‍ബര്‍, കോളനി, സ്ട്രീറ്റ്, താമസ പ്രദേശം എന്നിവ കണ്ടെത്തിയാകും കണ്ടെയ്ന്മെന്റ് സോണ്‍ ആക്കുന്നത്. ഏഴ് ദിവസത്തേക്കാവും കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിക്കുക.
പ്രഖ്യാപനം നീട്ടണോ എന്ന കാര്യം ജില്ലാ കളക്ടറുടെ ശുപ്രാര്‍ശ പ്രകാരം തീരുമാനിക്കും. വാര്‍ഡുകളില്‍ 50 ശതമാനത്തില്‍ കൂടുതല്‍ കണ്ടെയ്ന്മെന്റ് സോണുകളുള്ള തദ്ദേശ സ്ഥാപനം റെഡ് കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് സ്ഥാപനമാകും.