കോഴിക്കോട് ജില്ലയിലെ ഒളവണ്ണ കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ വ്യക്തിക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഈ വ്യക്തി പഞ്ചായത്തിലെ നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടര്‍ ശ്രീറം സാംബശിവറാവു കണ്ടെയിന്‍മെന്റ് സോണ്‍ ആക്കി പ്രഖ്യാപിച്ചത്. ഈ പ്രദേശത്തുള്ളവര്‍ അവശ്യവസ്തുക്കള്‍ വാങ്ങാനല്ലാതെ പുറത്തേക്ക് പ്രവേശിക്കരുത്. മറ്റുള്ളവര്‍ക്ക് ഈ മേഖലയിലേക്കും പ്രവേശനമുണ്ടാകില്ല. അത്യാവശ്യ സേവനങ്ങള്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കടകള്‍ രാവിലെ 8 മണിമുതല്‍ വൈകുന്നേരം 5 വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കൂ. അഞ്ചില്‍കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കാനും പാടില്ല. പഞ്ചായത്തിലെ സ്റ്റേറ്റ്-നാഷ്ണല്‍ ഹൈവേ ഒഴികെയുള്ള റോഡുകളില്‍ പൊതുഗതാഗതം നിരോധിച്ചിരിക്കും.

SHARE