ലൈംഗിക ബന്ധത്തിനുള്ള സമ്മതം; പ്രായം 13ല്‍ നിന്ന് 16 ആക്കി ഉയര്‍ത്തി ദക്ഷിണ കൊറിയ

സിയോള്‍: പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായം 13 വയസ്സില്‍ നിന്ന് 16 ആക്കി ദക്ഷിണ കൊറിയ. നിലവിലെ നിയമം ലൈംഗികാതിക്രമങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് ഉത്തരകൊറിയ ഇതില്‍ ഭേദഗതി വരുത്തിയത്. ഇതുപ്രകാരം 16 വയസ്സിന് താഴെയുള്ള ഏതു ലൈംഗികാതിക്രവും ഇനി മുതല്‍ കുറ്റകരമായി പരിഗണിക്കും.

2017ല്‍ 15കാരിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിന്, ഇരയുടെ സമ്മതമുണ്ടെന്ന കാരണത്താല്‍ 42കാരനെ കോടതി വെറുതെ വിട്ടിരുന്നു. ഇതു രാജ്യത്തുടനീളം വന്‍ കോലാഹലങ്ങള്‍ക്ക് വഴി വച്ചിരുന്നു.

ലോകത്ത് നൈജീരിയയിലാണ് ഉഭയ സമ്മതത്തിന് വേണ്ട ഏറ്റവും കുറഞ്ഞ പ്രായമുള്ളത്- 11 വയസ്സ്. ബ്രസീല്‍, കൊളംബിയ, ഇക്വഡോര്‍ തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇത് 14 വയസ്സാണ്.