‘ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം’; മോദിയുടെ മണ്ഡലത്തില്‍ പോസ്റ്ററുകള്‍

ലക്‌നൗ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ വമ്പന്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്കയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് പോസ്റ്ററുകള്‍. ഞങ്ങളുടെ നേതാവായി പ്രിയങ്ക വരണം എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് വാരണാസി മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്ററില്‍ പ്രിയങ്കയ്‌ക്കൊപ്പം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മുതിര്‍ന്ന നേതാവ് അജയ് റായിയുടെയും ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാരണാസിയില്‍ മോദി വീണ്ടും മത്സരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടയിലാണ് പ്രിയങ്കയെ വരവേറ്റുള്ള പോസ്റ്ററുകള്‍ മണ്ഡലത്തില്‍ നിറയുന്നത്.

പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരണമെന്നത് ദീര്‍ഘനാളായി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആവശ്യമാണ്. മോദിയെ താഴേയിറക്കി തിരികെ ഗുജറാത്തിലേക്ക് അയക്കാന്‍ പ്രിയങ്കയെ കൊണ്ട് സാധിക്കുമെന്നാണ് പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നതെന്ന് വാരണാസിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കാശിയില്‍ നിന്ന് പ്രിയങ്ക മത്സരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. വന്‍ ഭുരിപക്ഷത്തോടെ തന്നെ അവര്‍ വിജയിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Neutral Journalism at it’s Best…

Aaj Tak reporter urging congress supporters to raise Slogans for Priyanka Gandhi. pic.twitter.com/LondjlBCn9— Squint Neon (@squintneon) January 24, 2019

എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഇതുവരെയും വ്യക്തത വന്നിട്ടില്ല. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവിലൂടെ ഊര്‍ജ്ജവും പരിചയസമ്പത്തും സമന്വയിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.