വരും മണിക്കുറുകള്‍ നിര്‍ണായകം ; പ്രവര്‍ത്തകരോട് ജാഗ്രത പാലിക്കാന്‍ രാഹുല്‍ ഗാന്ധി

എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ തളരാതെ എല്ലാ പ്രവര്‍ത്തകരും ജാഗ്രത പാലിക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അടുത്ത 24 മണിക്കുര്‍ വളരെ നിര്‍ണായകമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ ഇപ്പോഴും പ്രതീക്ഷയിലാണെന്നും ട്വീറ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളുമായി യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു.