ആര്‍.എസ്.എസ് ആസ്ഥാനത്ത് തകര്‍ന്നടിഞ്ഞ് ബി.ജെ.പി; തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും ജയം

മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ് ബിജെപി. ഫലം പുറത്തുവന്ന 54 സീറ്റുകളില്‍ വെറും 14 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. 31 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കരുത്ത് കാട്ടിയപ്പോള്‍ എന്‍സിപി പത്തിടത്ത് വിജയിച്ചു.

പാല്‍ഘട്ട്, നാഗ്പുര്‍, നന്ദുര്‍ബാര്‍, ദൂലെ, അകോള എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും കഴിഞ്ഞദിവസമാണ് വോട്ടെടുപ്പ് നടന്നത്. പാല്‍ഘട്ടില്‍ ഇതുവരെ ഫലമറിഞ്ഞപ്പോള്‍ 18 സീറ്റുകള്‍ നേടി ശിവസേനയാണ് മുന്നിട്ടുനില്‍ക്കുന്നത്. നന്ദുര്‍ബാറില്‍ 24 സീറ്റുകളില്‍ വിജയക്കൊടി നാട്ടിയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. ശിവസേന നാലിടത്തും എന്‍സിപി മൂന്നിടത്തും വിജയിച്ചു. ബിജെപി ആറ് സീറ്റുകളിലേക്ക് ഒതുങ്ങി. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിലെ തോല്‍വി ബി.ജെ.പിക്ക് തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

SHARE