മിസോറാമില്‍ 30 സീറ്റ് അധികം നേടി അധികാരത്തില്‍ തുടരുമെന്ന് കോണ്‍ഗ്രസ്

ഐസാവാള്‍: തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ മിസോറാമില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. 30-ല്‍ അധികം സീറ്റുകള്‍ നേടി മിസോറാമില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി ലാല്‍ തല്‍വാല പറഞ്ഞു. മിസോറാമില്‍ മുഖ്യമന്ത്രി ലാല്‍ തന്‍വാല തന്നെയാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. 2008 മുതല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് ലാല്‍.

മിസോറാമില്‍ ഭരണവിരുദ്ധ വികാരമില്ല. സംസ്ഥാനത്ത് എവിടെയും സര്‍ക്കാരിനെതിരെ വികാരമില്ലെന്നും ലാല്‍ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെക്കാള്‍ സംസ്ഥാനത്തിന്റെ സാ്മ്പത്തിക നില മെച്ചപ്പെട്ടു. സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പദ്ധതികള്‍ ഏറെ ഗുണം ചെയ്തു എന്നും ലാല്‍ ചൂണ്ടിക്കാട്ടി.

രണ്ട് മണ്ഡലങ്ങളില്‍ നിന്നു ജനവിധി തേടുമെന്ന് ലാല്‍ വ്യക്തമാക്കി. നിലവിലെ മണ്ഡലമായ സെര്‍ച്ചിപ്പില്‍ നിന്നും ചംമ്പായി സൗത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ജനവിധി തേടുക.

അതേസമയം മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി ആര്‍ ലാല്‍ സില്‍റിനസ, മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ സൈയ്‌ലോ എന്നിര്‍ കോണ്‍ഗ്രസ് വിട്ടു മിസോ നാഷണല്‍ ഫ്രണ്ടില്‍ (എംഎന്‍എഫ്) ചേര്‍ന്നു. എന്നാല്‍ ബിജെപിക്ക് മിസോറാമില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം.

SHARE