നെഹറു നയിച്ച സേവാദളിനെ പുനസംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

1924 നെഹ്‌റു പ്രസിഡന്റ് ആയി തുടങ്ങിയ കോണ്‍ഗ്രസ് സംഘടനയായ സേവാദള്‍ പുനര്‍ജീവിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രത്യയശാസ്ത്രവും ആശയങ്ങളും ചരിത്രവും താഴെ തട്ടിലുള്ള പ്രവര്‍ത്തകരില്‍ എത്തിക്കാന്‍ മുഴുവന്‍ സമയ വോളന്‍ടിയര്‍മാരെ നിയോഗിക്കുന്നതാണ് പുതിയ തീരുമാനം. എന്നാല്‍ ആര്‍എസ്എസിന്റെ പ്രേരക് സമ്പ്രദായവും കോണ്‍ഗ്രസിന്റെ സേവാദളുമായി യാതൊരു ബന്ധവുമില്ല.

ദേശീയപതാക ഉയര്‍ത്താനുള്ള അവകാശത്തിനു വേണ്ടി കോണ്‍ഗ്രസ് സ്വാതന്ത്ര്യസമരകാലത്ത് നടത്തിയ ഒരു സമരത്തിന്റെ ഭാഗമായാണ് സേവാദള്‍ രൂപപ്പെട്ടത്. പതാക സത്യാഗ്രഹം എന്നറിയപ്പെടുന്ന ഈ സത്യാഗ്രഹം നാഗ്പൂരില്‍ 1923ലാണ് സംഘടിപ്പിക്കപ്പെട്ടത്. 2000 വരെ ദേശീയ പതാക ആസ്ഥാനത്ത് ഉയര്‍ത്താന്‍ തയ്യാറാകാത്ത ആര്‍എസ്എസിനോട് സേവാദളിനെ ചേര്‍ത്ത് പറയാന്‍ കഴിയില്ല.
കേഡര്‍ സംവിധാനത്തോടെയാണ് സേവാദളിന്റെ പ്രവര്‍ത്തനം. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് അവരില്‍ ഒരാളായി നിന്ന് സഹായിക്കുക എന്നതാണ് മുദ്രവാക്യം. പരേഡ് അടക്കം എല്ലാ സംവിധാനങ്ങളും ഉള്ള ഈ സംഘടനയുടെ വളര്‍ച്ചയും ജനപിന്തുണയും കണ്ട് സൈനിക സ്വഭാവമുള്ള സംഘടനയാണ് എന്ന് പറഞ്ഞ് 1932ല്‍ ബ്രട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എങ്കിലും പ്രവര്‍ത്തനം ശക്തമായി തന്നെ നടന്നിരുന്നു. പിന്നീട് നെഹ്‌റു പ്രധാനമന്ത്രി ആയതിന് ശേഷം നിരോദനം എടുത്ത് മാറ്റി. ജവാഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ആദ്യത്തെ സേവാദള്‍ പ്രസിഡണ്ട്. കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റിക്ക് കീഴില്‍ നേരിട്ട് വരുന്ന രീതിയിലായിരുന്നു സംഘടനയുടെ ചട്ടക്കൂട്.

SHARE