തടയാന്‍ രാജ്യത്ത് ഒരു ശക്തി മാത്രമേയുള്ളൂ; രാഹുലിന്റെ സന്ദേശം പുറത്ത് വിട്ട് കോണ്‍ഗ്രസ് ട്വീറ്റ്

രാജ്യം ബിജെപിക്ക് കീഴില്‍ വിദ്വേഷ പ്രസംഗങ്ങളാണ് കത്തുമ്പോള്‍ രാഹുലിന്റെ സന്ദേശം പുറത്ത് വിട്ട് കോണ്‍ഗ്രസ് ട്വീറ്റ്. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും അഗ്‌നി ഇന്ത്യയുടെ സല്‍സ്വഭാവത്തെ നശിപ്പിക്കുകയാണ്. എന്നാല്‍ വര്‍ണ്ണാഭമായ ഇന്ത്യയെക്കുറിച്ചുള്ള ആശയം തകര്‍ക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് കുറിച്ചാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ സന്ദേശം ട്വീറ്റ് ചെയ്തത്‌

നിങ്ങളുടെ മുന്നിലുള്ള ഉദാഹരണങ്ങള്‍ കാണുക. ഒരിക്കല്‍ തീപടര്‍ന്നാല്‍ അതില്‍ കളിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
എന്നാല്‍ ഇന്ന്, രാജ്യമെമ്പാടും തീയും അക്രമവും പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് തടയാന്‍ രാജ്യത്ത് ഒരു ശക്തി മാത്രമേയുള്ളൂ.
അത് കോണ്‍ഗ്രസ് പാര്‍ട്ടിയും അതിലെ അ്ത്മാര്‍ത്ഥ പ്രവര്‍ത്തകരും നേതാക്കളുമാണ്., രാഹുല്‍ വീഡിയോ സന്ദേശത്തില്‍ പറയുന്നു.

അതേസമയം, സിന്ധ്യയുടെ രാജി സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചു. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചു രാഹുല്‍ ഗാന്ധി, ഡല്‍ഹി കലാപം സംബന്ധിച്ചും ഇന്ധന വിലയെ കുറിച്ചും മോദിക്കെതിരെ വിമര്‍ശനമുയര്‍ത്തി. ബുധനാഴ്ച രാവിലെ പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ വളഞ്ഞിരുന്നു.